ഇന്നുമുതൽ 
മഴ ശക്തമാകും ; ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ സാധാരണയേക്കാൾ മഴ ലഭിക്കാൻ സാധ്യത



തിരുവനന്തപുരം വെള്ളിമുതൽ 29വരെ സംസ്ഥാനത്ത്‌ ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ സാധാരണയേക്കാൾ മഴ ലഭിക്കാൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 30മുതൽ സെപ്‌തംബർ ഒമ്പതുവരെ എല്ലാ ജില്ലയിലും മഴ ലഭിക്കുമെങ്കിലും ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കുറവാകാനാണ്‌ സാധ്യതയെന്നും  കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. ലക്ഷദ്വീപിനുമുകളിലെ ചക്രവാതച്ചുഴി മധ്യ, കിഴക്കൻ അറബിക്കടലിൽ കർണാടക, -ഗോവ തീരത്തിനുമുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്‌. വെള്ളിയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച്‌ ദിവസം വ്യാപകമായി മിതമായ/ഇടത്തരം മഴയ്‌ക്കാണ്‌ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനി, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്‌.  പുതിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ  വടക്കൻ കേരളത്തിൽ കാലവർഷക്കാറ്റ് സജീവമാകും. ശനിയാഴ്ച കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌. Read on deshabhimani.com

Related News