വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമീഷൻ കൗൺസിലർമാരെ തേടുന്നു



തിരുവനന്തപുരം> വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്കായി യുവജന കമീഷൻ യോഗ്യതയും പ്രവർത്തന പരിചയവുമുള്ള കൗൺസിലർമാരെ തേടുന്നു. താൽപര്യമുള്ളവർ യുവജന കമീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാം. വയനാട് ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ദുരന്തത്തിന്റെ ആഘാതങ്ങളിൽ മാനസിക പ്രയാസങ്ങൾ നേരിടുന്നവരെ  മാനസികമായി ശാക്തീകരിക്കുന്നതിനാണ്‌ യുവജന കമീഷൻ കൗൺസിലിങ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. Read on deshabhimani.com

Related News