കേരളീയം: ഫുഡ് വ്ലോഗർമാരുമായി മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തും



തിരുവനന്തപുരം > കേരളീയം മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഭക്ഷ്യമേളയ്ക്ക്‌ മുന്നോടിയായി ഫുഡ് വ്‌ളോഗർമാർ അടക്കമുള്ള യുട്യൂബേഴ്‌സുമായി മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തും. ചൊവ്വ വൈകിട്ട് 4.30ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാനായ മന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയർമാൻ എ എ  റഹീം എംപിയും പങ്കെടുക്കും. ഫുഡ് വ്‌ളോഗർമാർ അടക്കമുള്ളവരുടെ സഹകരണത്തോടെ നടക്കുന്ന ബ്രാൻഡഡ് ഭക്ഷണങ്ങളുടെ മേളയാണ് കേരളീയം ഭക്ഷ്യമേളയിലെ പ്രധാന ആകർഷണം. രാമശേരി ഇഡ്ഡലി, അമ്പലപ്പുഴ പാൽപ്പായസം, തലശേരി ദം ബിരിയാണി, അട്ടപ്പാടി വനസുന്ദരി തുടങ്ങി പതിനഞ്ചോളം രുചികരമായ കേരളീയ വിഭവങ്ങൾക്കായാണ് പ്രത്യേക ബ്രാൻഡഡ് ഭക്ഷ്യമേള അവതരിപ്പിക്കുന്നത്. ഇതുകൂടാതെ തട്ടുകട ഭക്ഷ്യമേള, സഹകരണവകുപ്പ്, കുടുംബശ്രീ, കാറ്ററിങ്‌ അസോസിയേഷൻ എന്നിവരുടെ ഭക്ഷ്യമേള തുടങ്ങി പത്തു വ്യത്യസ്ത മേളകൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.   കുടുംബശ്രീ യൂണിറ്റുകൾക്ക്‌ പാചകമത്സരം തിരുവനന്തപുരം > കേരളീയത്തിന്റെ പ്രചാരണാർഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പാചകമത്സരം നടത്തും. 13ന് രാവിലെ വഴുതക്കാട് ശ്രീമൂലം ക്ലബ്ബിലാണ് മത്സരം. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് പങ്കെടുക്കാം.   Read on deshabhimani.com

Related News