വിമുക്ത സൈനികർക്ക് 
2 കോടി സംരംഭക വായ്‌പ ; കുറഞ്ഞ പലിശക്ക് സഹായവുമായി കെഎഫ്‌സി



തിരുവനന്തപുരം വിമുക്ത സൈനികർക്ക് വ്യവസായ സംരംഭം ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കിൽ വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ(കെഎഫ്സി). സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി ആറുശതമാനം പലിശനിരക്കിൽ രണ്ടു കോടി വരെ വായ്‌പ നൽകും. ഒരുവർഷത്തെ മോറട്ടോറിയമടക്കം അഞ്ചുവർഷമാണ് തിരിച്ചടവ് കാലാവധി. പദ്ധതി ചെലവിന്റെ 90 ശതമാനംവരെ വായ്പ ലഭിക്കും. 11 ശതമാനം പലിശ നിരക്ക്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും മൂന്ന്‌ ശതമാനം സർക്കാർ സബ്സിഡി അനുവദിക്കും. രണ്ട്‌ ശതമാനം കെഎഫ്സി പലിശ റിബേറ്റും ലഭിക്കും. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സിഎംഇഡിപി)യുടെ ഭാഗമായാണ് സിഎംഇഡിപി –- എക്സ് സർവീസ് മെൻ സ്കീം പേരിൽ വായ്‌പാ പദ്ധതി. എംഎസ്എംഇ ഉദയം രജിസ്ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങൾക്കായിരിക്കും വായ്പ.  പദ്ധതിക്കായി 50 കോടി രൂപ കെഎഫ്സിയിൽനിന്നും വകയിരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അപേക്ഷക്കൊപ്പം വിമുക്ത സൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നും നൽകുന്ന തിരിച്ചറിയൽ കാർഡും ജില്ലാ സൈനികക്ഷേമ ഓഫീസ് നൽകുന്ന കത്തും വേണം. ഈ സാമ്പത്തികവർഷം 50 എംഎസ്എംഇകൾക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യം. വെബ്‌സൈറ്റ്‌: www.kfc.org.   Read on deshabhimani.com

Related News