കരുതലിന്റെ കൈ നീട്ടി സർക്കാർ ; വീടുകളിൽ എത്തി 2.85 കോടി ഭക്ഷ്യക്കിറ്റ്



“സംസ്ഥാനത്ത്‌ ഒരാളും പട്ടിണി കിടക്കരുത്‌‘–- മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ്‌ ദുരിതകാലത്തെ‌ ഈ വാക്ക്‌ അക്ഷരാർഥത്തിൽ യാഥാർത്ഥ്യമായി. കോവിഡ്‌ കാലത്ത്‌ റേഷൻകടവഴി വീടുകളിലെത്തിച്ചത്‌ 2.85 കോടി ഭക്ഷ്യക്കിറ്റ്‌. ഒക്‌ടോബറിലെ വിതരണം തുടരുന്നു‌. നവംബറിലെ വിതരണം ഉടൻ ആരംഭിക്കും. ഡിസംബറിൽ കൂടുതൽ ഇനങ്ങളോടെ ക്രിസ്‌മസ്‌ കിറ്റ്‌‌ നൽകും. ഡിസംബറാകുമ്പോഴേക്കും വിതരണം ചെയ്‌ത കിറ്റുകൾ ആറ്‌ കോടിയാകും. ഓക്‌ടോബർ വരെ 3000 കോടി രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌. കോവിഡിന്റെ തുടക്കത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടിട്ടും സർക്കാർ ഇടപെടലിൽ വിലക്കയറ്റം പിടിച്ചുനിർത്താനായി‌. അരിയും പലവ്യഞ്ജനങ്ങളും പൊതുവിതരണ സംവിധാനംവഴി വിതരണം ചെയ്‌തു. റേഷൻ കാർഡില്ലാത്തവർക്ക്‌ അതിവേഗം റേഷൻ കാർഡ്‌ വിതരണംചെയ്‌തു. കോവിഡ്‌കാലത്ത്‌ ഒന്നര ലക്ഷത്തോളം റേഷൻ കാർഡ്‌ വിതരണംചെയ്‌തു. കമ്യൂണിറ്റി കിച്ചൻ അഗതി മന്ദിരം, ആശ്രമം, കോൺവെന്റ്‌ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോ അരി വീതം വിതരണം ചെയ്‌തു. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിൽ അരിയും ആട്ടയും എത്തിച്ചു.   സമൂഹ അടുക്കളയ്‌ക്ക്‌ നൽകിയത്‌ 130.42 ടൺ അരി ഏപ്രിൽ: മുൻഗണന/മുൻഗണനേതര കാർഡുകാർക്ക്‌ സൗജന്യധാന്യം മെയ്‌, ജൂൺ: മുൻഗണനേതര കാർഡുകാർക്ക്‌ 10 കിലോ അരി  15 രൂപ നിരക്കിൽ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോ വീതം സൗജന്യ അരി സമൂഹ അടുക്കളയ്‌ക്ക്‌ 130.42 ടൺ അരി അതിഥിത്തൊഴിലാളികൾക്ക്‌ 1166.52 ടൺ അരി, 349994 കിലോ ആട്ടയും റേഷൻ കാർഡില്ലാത്ത 36594 കുടുംബത്തിന്‌ 460.52 ടൺ അരി കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ 1000 രൂപ വിലവരുന്ന പലവ്യഞ്ജനക്കിറ്റ് Read on deshabhimani.com

Related News