ഹയര്‍ സെക്കൻഡറിയിൽ 
‘സമഗ്ര’പഠനം ; ചോദ്യവും ഉത്തരവും റെഡി , പഠനം എളുപ്പമാക്കാൻ ചോദ്യശേഖരം



തിരുവനന്തപുരം ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പഠനം കൂടുതൽ എളുപ്പമാക്കാൻ ചോദ്യശേഖരം തയ്യാറാക്കി കൈറ്റ്. പരിഷ്കരിച്ച സമഗ്ര പ്ലസ് പോർട്ടലിൽ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്കായി ഊർജതന്ത്രം, രസതന്ത്രം, കണക്ക്‌, സാമ്പത്തിക ശാസ്‌ത്രം, അക്കൗണ്ടൻസി, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളുടെ 6,500 ചോദ്യങ്ങളാണ് സമഗ്ര പ്ലസ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർഥികൾക്കും അധ്യാപകർക്കും പോർട്ടലിലെ ‘ക്വസ്റ്റ്യൻ ബാങ്ക്‌’ ലിങ്ക് വഴി ഈ സംവിധാനം ഉപയോഗിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യക്രമത്തിൽഉത്തരങ്ങൾ ലഭിക്കും. ക്ലാസ്, വിഷയം, അധ്യായം എന്നീ ക്രമത്തിൽ ചോദ്യങ്ങൾ കാണാം. ചോദ്യത്തിന് നേരെയുള്ള ‘വ്യൂ ആൻസർ ഹിൻഡ്‌’ ക്ലിക്ക് ചെയ്താൽ ഉത്തര സൂചികയും ലഭിക്കും. ഹയർ സെക്കൻഡറി അധ്യാപകർക്ക് ചോദ്യപേപ്പറുകൾ സ്വന്തമായി തയ്യാറാക്കാനും സൗകര്യമുണ്ട്‌.  www.samagra.kite.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം. നേരത്തെ ഒമ്പത്, പത്ത് ക്ലാസുകൾക്കായി ചോദ്യശേഖരം സമഗ്ര പ്ലസിൽ നൽകിയിരുന്നു. കൂടുതൽ വിഷയങ്ങളും ചോദ്യങ്ങളും ഉൾപ്പെടുത്തി സമഗ്രപ്ലസ് പോർട്ടർ നിരന്തരം പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു. Read on deshabhimani.com

Related News