ബജറ്റ് നിരാശാജനകം; തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയില്ല- കെ എന്‍ ബാലഗോപാല്‍



തിരുവനന്തപുരം> കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന്  ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. തൊഴിലാല്ലായ്മ  പരിഹരിക്കാന്‍ ബജറ്റില്‍ നടപടിയില്ലെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കായുള്ള സഹായം കുറഞ്ഞു.വാക്‌സിന് മാറ്റിവച്ച തുകയും കുറവാണ്.കഴിഞ്ഞ തവണ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോള്‍ അത് 5,000 കോടി മാത്രമേ ഉള്ളൂ. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഇനി ബൂസ്റ്റര്‍ ഡോസ് അടക്കം നല്‍കാനുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്‌സിന്റെ ബജറ്റ് വിഹിതം കുറച്ചത്.   കാര്‍ഷിക മേഖല, ഭക്ഷ്യ സബ്‌സിഡി ഇനങ്ങളിലും മാറ്റിവച്ച തുക കുറവാണ്. സഹകരണ സംഘങ്ങള്‍ക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും ബാലഗോപാല്‍ പറഞ്ഞു തൊഴിലുറപ്പ് പദ്ധതിക്കും കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നല്‍കിയട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി   Read on deshabhimani.com

Related News