യുപിഎസ്‌സി പരീക്ഷ: ഞായറാഴ്ച അധിക സർവീസ് ഒരുക്കി കൊച്ചി മെട്രോ

image credit: kochi metro facebook


കൊച്ചി > യുപിഎസ്‌സി പരീക്ഷ നടക്കുന്നതിന്റെ ഭാ​ഗമായി ആ​ഗസ്ത് 11 ഞായറാഴ്ച സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്. Read on deshabhimani.com

Related News