തുടർഭരണത്തിൽ ഉറപ്പ്;‌ ക്ഷേമ പെൻഷൻ വർധിപ്പിക്കും: കോടിയേരി ബാലകൃഷ്ണൻ



കഴക്കൂട്ടം എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  60 വയസ്സ്‌ കഴിഞ്ഞ പെൻഷനില്ലാത്ത എല്ലാവർക്കും പെൻഷൻ നൽകും. നിലവിലെ സർക്കാർ ക്ഷേമ പെൻഷന്റെ കാര്യത്തിൽ നൽകിയ വാഗ്‌ദാനം പാലിച്ച്‌ 600 രൂപയിൽനിന്ന്‌ 1600 രൂപയായി വർധിപ്പിച്ചു. വീടുകൾ സുരക്ഷിതമാക്കുക എന്നതാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. തുടർഭരണം അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും വരും ദിവസങ്ങളിൽ പല ഇടപെടലുകളുമായി രംഗത്തെത്തുമെന്നും കോടിയേരി പറഞ്ഞു.  എൽഡിഎഫ് കഴക്കൂട്ടം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശ്രീകാര്യം ജങ്‌ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. ഇടതുപക്ഷത്തെ തകർക്കാൻ പണവുമായും കോർപറേറ്റുകളടക്കം എത്തും. ഇത്തരം നീക്കങ്ങളെ കരുതിയിരിക്കണം.  കേന്ദ്ര ഏജൻസികളെക്കൊണ്ട് ഭയപ്പെടുത്തി  സർക്കാരിനെയും  ഇടതുപക്ഷ നേതാക്കളെയും കീഴ്പ്പെടുത്താനുള്ള ശ്രമമാണ്  ഇവിടെ നടക്കുന്നത്‌.  കേരളം ഭരിക്കുന്നത് ഇടതുപക്ഷമായതുകൊണ്ട്  അതൊന്നും ഇവിടെ വിലപ്പോകില്ല.  ബിജെപിയില്ലാത്ത ഒരു നിയമസഭയാണ് വിഭാവനം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. Read on deshabhimani.com

Related News