‘വിശ്വസിക്കാൻ ആകുന്നില്ല. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ , ഈ സെൽഫിയെടുത്തത്‌ ഇതിനായിരുന്നോ...’



തൃശൂർ കൊല്ലം സുധി അവസാനം പങ്കെടുത്ത ചാനൽ ഷോയിൽ ടിനി ടോമുമുണ്ടായിരുന്നു. പിരിയുന്നതിനു മുമ്പ്‌ സുധി ഒരു ആഗ്രഹം പറഞ്ഞു.  ഒന്നിച്ച്‌ ഫോട്ടോയെടുക്കണം.  സുധിയും ടിനി ടോമും  ബിനു അടിമാലിയും കലാഭവൻ പ്രജോദും ഒന്നിച്ച്‌ ഫോട്ടോയും എടുത്തു. സുധിയുടെ  അകാലവേർപാടറിഞ്ഞ്‌  ടിനി ടോം ഇത്‌ മുഖപേജിൽ  പങ്കുവച്ചിട്ടുണ്ട്‌.  ‘വിശ്വസിക്കാൻ ആകുന്നില്ല.  ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ.  രണ്ട് വണ്ടികളിലാണ്‌ ഞങ്ങള് തിരിച്ചത്. പിരിയുന്നതിനു മുമ്പ്‌ സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഫോട്ടോ എടുക്കണം. എടുത്ത  ഫോട്ടോ  അയച്ചും തന്നു... ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനേ ഇനി നീ ഇല്ല... ആദരാഞ്ജലികൾ മുത്തേ...’ ഇതായിരുന്നു ടിനിയുടെ കുറിപ്പ്‌. Read on deshabhimani.com

Related News