കോതമംഗലം പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി
കൊച്ചി> കോതമംഗലം മാർത്തോമാ പള്ളിയിൽ യാക്കോബായ വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന‌് ആവശ്യപ്പെട്ടാണ‌് യാക്കോബായ വിഭാഗം ഹർജി സമർപ്പിച്ചത‌്. മുൻ വിധിക്കെതിരെ പുനപരിശോധന ഹർജി നൽകിയ വ്യക്തിക്ക് സിംഗിൾ ബെഞ്ച് 50,000 രൂപ പിഴ ചുമത്തി. കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്നും കോടതി അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയില്‍ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് നിയമപരമായി അധികാരം നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. Read on deshabhimani.com