കൊട്ടാരക്കര മൈലത്ത് വിവിധ രാഷ്‌ട്രീയപാർടികളിൽനിന്ന്‌ 100പേര്‍ സിപിഐ എമ്മിനൊപ്പം

മൈലത്തെ വിവിധ പാര്‍ടികളില്‍ നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ എത്തിയവരെ ഏരിയ സെക്രട്ടറി പി കെ ജോണ്‍സന്‍ പതാക നല്‍കി സ്വീകരിക്കുന്നു


കൊട്ടാരക്കര > മൈലം പഞ്ചായത്തിൽ വിവിധ രാഷ്‌ട്രീയപാർടികളിൽനിന്ന്‌ 100പേർ സിപിഐ എമ്മിനൊപ്പം ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. മുട്ടമ്പലം, ഇട്ടിയാപറമ്പ്, അന്തമൺ, ഇഞ്ചക്കാട് കിഴക്ക്, മൈലം വാർഡിലുള്ളവരാണ് സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്.   മുട്ടമ്പലത്ത്‌ ചേർന്ന യോ​ഗത്തിൽ സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ ഇവരെ പതാക നൽകി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി ഉപാസന മോഹനൻ അധ്യക്ഷനായി.  ആർ മധു സ്വാ​ഗതംപറഞ്ഞു.  ജി സുന്ദരേശൻ,  ബിന്ദു ജി നാഥ്, സി പ്രസന്നകുമാർ, ബി രാജേന്ദ്രൻ, ടി വിജയൻ, ജി ​ഗോപി, ബിന്ദു ഉത്തമൻ, ദിവ്യ ചന്ദ്രശേഖർ, നന്ദകുമാർ, മണിലാൽ, ആർ നിധീഷ്, എം ശശിധരൻപിള്ള,  ഉണ്ണി ഉത്തമൻ, ഓമന രവീന്ദ്രൻ, ആർ ബാഹുലേയൻപിള്ള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News