കടലുണ്ടി പുഴ കരകവിഞ്ഞു: കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഗതാഗതം സ്‌തംഭിച്ചു
മലപ്പുറം > മഴ കനത്തതോടെ കടലുണ്ടി പുഴ കരകവിഞ്ഞു. ദേശീയ പാതയിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. തിങ്കൾ പകൽ ആരംഭിച്ച മഴ ചൊവ്വാഴ്‌ച ശമിച്ചിരുന്നുവെങ്കിലും ബുധനാഴ്‌ച പുലർച്ചെ വീണ്ടും ആരംഭിച്ചതോടെയാണ് പുഴ കരകവിഞ്ഞത്. ഇതോടെ കോഴിക്കോട് - പാലക്കാട് റൂട്ടിലെ ഗതാഗതം പൂർണ്ണമായും സ്‌തംഭിച്ചു. Read on deshabhimani.com