"കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല'; വിമതർക്കെതിരെ കൊലവിളിയുമായി കെ സുധാകരൻ



കോഴിക്കോട്> കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് വിമതർക്കെതിരെ കൊലവിളിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വേണോയെന്ന് ഓർക്കണമെന്നുമായിരുന്നു സുധാകരന്റെ ഭീഷണി. 'സഹകരണ ബാങ്കിനെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണ്. അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണംപിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോൺഗ്രസുതന്നെ അധികാരത്തിൽവരും. പിന്നിൽനിന്ന് കുത്തിയവരെ വെറുതേവിടില്ല. കണ്ണൂരിലെ സഹകരണ ബാങ്കുകൾ അടികൂടിയാണ് പിടിച്ചെടുത്തത്. എതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം, കൊടുക്കേണ്ടത് കൊടുക്കണം. അതിനു മാത്രമേ വിലയുള്ളൂ'- സുധാകരൻ പറഞ്ഞു.     Read on deshabhimani.com

Related News