ഇവിടെ പൂത്തുലയും സ്‌നേഹമരങ്ങൾ ; സമ്മേളനത്തിന്റെ ഓർമക്കായ്‌ ഓർമ മരം

കുട്ടമത്തെ ടി കെ മോഹനന്റെ വീട്ടിൽ താമസിച്ച ഫാ. ജിജി തോമസും വർഗീസ്‌ ബേബിയും വീട്ടുവളപ്പിൽ ഓർമമരം നടുന്നു


കൊടക്കാട്‌ പൊതുപ്രവർത്തന ജീവിതത്തിലെ അപൂർവ ഓർമയും അനുഭവങ്ങളും നെഞ്ചേറ്റി, കൊടക്കാട്‌ സമ്മേളനത്തിൽനിന്നും പ്രതിനിധികൾ നാട്ടിലേക്കുമടങ്ങി. കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിനെത്തിയവർ മൂന്നുദിവസംതാമസിച്ചത്‌ കൊടക്കാട്ടെയും ചെറുവത്തൂരിലെയും 256 വീടുകളിലായിരുന്നു. ആതിഥേയരോടുള്ള ഓരോരുത്തരുടെയും അടുപ്പം പിരിയുമ്പോഴുള്ള നിമിഷങ്ങളിലുംപ്രതിഫലിച്ചു. സമ്മേളനത്തിന്റെ ഓർമക്കായ്‌ ഓരോ വീട്ടിലെയും തൊടിയിൽ അവർ ഓർമ മരംനട്ടു. താമസിക്കാൻ ഇടംനൽകിയവർക്ക്‌ നന്ദിയറിയിച്ച്‌ കത്തുംനൽകി. കുട്ടമത്തെ ടി കെ മോഹനന്റെ വീട്ടിൽ താമസിച്ച പത്തനംതിട്ടയിലെ ഫാ. ജിജി തോമസും വർഗീസ്‌ ബേബിയും വീട്ടുവളപ്പിൽ ഓർമ മരം നട്ടുപിരിയുമ്പോൾ വൈകാരിക യാത്രയയപ്പാണ്‌ ലഭിച്ചത്‌. മൂന്നുദിവസംകൊണ്ട്‌ കുടുംബത്തിലെ അംഗങ്ങളായെന്നും പിരിയുന്നതിൽ ഏറെ വിഷമമുണ്ടെന്നും മോഹനന്റെ ഭാര്യ കെ പി ബീനയും അമ്മ കെ പി മാധവിയുംപറഞ്ഞു. പത്തനംതിട്ടയിലെ തങ്കമണി നാണപ്പനും ബിൻസി കണിച്ചേരിയും നന്ദിയറിയിച്ച്‌ കത്തുനൽകിയപ്പോൾ വൈകിട്ട്‌ വീട്ടിലെത്തുന്നതുവരെ വാതിൽപ്പടിയിൽ കാത്തിരുന്നുശീലമായെന്നും പിരിഞ്ഞാലും ആത്മബന്ധം നിലനിൽക്കുമെന്നുമായിരുന്നു ആതിഥേയരായ പി പ്രഭാകരന്റെയും ഭാര്യ ബിൻസിയുടെയും മറുപടി. Read on deshabhimani.com

Related News