കെഎസ്‌ആർടിസിയിൽ ഒറ്റഗഡു ശമ്പളവിതരണം തുടങ്ങി
തിരുവനന്തപുരം > കെഎസ്‌ആർടിസി ജീവനക്കാർക്ക് ആഗസ്തിലെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. പെൻഷൻ വിതരണം നേരത്തെ ആരംഭിച്ചിരുന്നു. ഇരുപത്തിരണ്ടായിരത്തിലേറെ സ്ഥിരജീവനക്കാർക്കാണ് ഒറ്റ ഗഡു ശമ്പളം കിട്ടുക. ഒക്ടോബർ മുതൽ എല്ലാമാസവും ആദ്യ ആഴ്ചതന്നെ ശമ്പളം ഒറ്റഗഡുവായി വിതരണം ചെയ്യും. ഇതിനായി ഓവർ ഡ്രാഫ്‌റ്റായി 100 കോടി രൂപ ബാങ്കിൽനിന്നെടുക്കും. എൺപത് കോടിയോളം രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. 42,000ത്തിനടുത്ത് പെൻഷൻകാരുമുണ്ട്. Read on deshabhimani.com