ടിക്കറ്റിതര വരുമാനം കൂട്ടി കെഎസ്ആർടിസിയെ ലാഭകരമാക്കും: മന്ത്രി ​ഗണേഷ്കുമാർ



പത്തനംതിട്ട > ടിക്കറ്റിതര  വരുമാനം കൂട്ടി കെ എസ് ആർടിസിയെ ലാഭകരമാക്കാൻ എല്ലാ എല്ലാ ശ്രമവും നടത്തുകയാണെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിലെ കട മുറികളെല്ലാം വാടകയ്ക്ക് കൊടുക്കാൻ   നടപടി  സ്വീകരിക്കും. ഒമ്പത് കോടിയിലധികം  രൂപയുടെ വരുമാനം  നേടി കെഎസ്ആർടിസിയെ ലാഭകരമാക്കുമെന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംസ്ഥാനത്തെ 93 ഡിപ്പോകളിൽ  70 മുതൽ 75 ശതമാനം വരെ നഷ്ടമോ  ലാഭമോ ഇല്ലാത്ത വിധത്തിൽ ആയിട്ടുണ്ട്.  ജീവനക്കാരുടെ അശ്രാന്ത പരിശ്രമമാണ്  ഇതിന്  പിന്നിൽ. രണ്ടു മൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കുമിടയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. വാഹനം കൃത്യസമയത്ത് പുറപ്പെടുന്നതിനും യാത്രക്കാരെ  ലക്ഷ്യ സ്ഥാനത്ത് കൃത്യസമയത്ത് എത്തിക്കാനും വേണ്ട നടപടിക്ക്  എല്ലാവരുടെയും സഹകരണം വേണം.   കോർപ്പറേഷൻ തുടങ്ങിയ ഡ്രൈവിങ് സ്കൂൾ ലാഭകരമായി പ്രവർത്തിക്കുന്നു. ഒക്ടോബർ പത്തിന് പ്രീമിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.  തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കാണ് ആദ്യഘട്ടത്തിൽ  പ്രീമിയം എക്സ്പ്രസ് ആരംഭിക്കുന്നത്. അധികം സ്റ്റാൻഡുകളിൽ കയറാതെ നിർദിഷ്ട സ്ഥലത്ത് അതിവേ​ഗം എത്തുന്നതാണ് ഇത്തരം ബസുകൾ.  മലയോര മേഖലയിലെ യാത്രാ  ക്ലേശം  പരിഹരിക്കാൻ  രണ്ടു കോടി രൂപ  ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. അത്  ലഭ്യമായാൽ   ഈ മേഖലയ്ക്കും കൂടുതൽ ബസുകൾ  അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News