തിരുവനന്തപുരത്ത്‌ ജനകീയ ഹോട്ടലിൽ 
സെഞ്ച്വറിയടിച്ച് കുടുംബശ്രീ



തിരുവനന്തപുരം > ജില്ലയിൽ നൂറ് ജനകീയ ഹോട്ടൽ എന്ന നേട്ടവുമായി കുടുംബശ്രീ ജില്ലാ മിഷൻ. സംസ്ഥാന സർക്കാരിന്റെ 2020–- 2021 ബജറ്റ് പ്രഖ്യാപനത്തിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ജനകീയ ഹോട്ടലുകൾ വൻ വിജയമായി മുന്നോട്ടുപോകുകയാണ്‌. പൊതുജനങ്ങൾക്ക് ന്യായവിലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന പദ്ധതി തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, സിവിൽ സപ്ലെെസ്‌ എന്നിവയുടെ കൂട്ടായ്മയിലാണ് പ്രവർത്തനം. 100 ജനകീയ ഹോട്ടലാണ്‌ തലസ്ഥാനത്ത്‌ പ്രവർത്തിക്കുന്നത്‌. നൂറാമത് ഹോട്ടൽ തിങ്കളാഴ്ച പകൽ 11.30ന് മുറിഞ്ഞപാലത്ത് വി കെ പ്രശാന്ത് ഉദ്‌ഘാടനം ചെയ്യും. നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനാകും.   20- രൂപയ്ക്ക് - ഉച്ചഭക്ഷണം കിട്ടുന്നതും ന്യായവിലയിൽ പ്രവർത്തിക്കുന്നതുമായ സംരംഭമായാണ് ജനകീയ ഹോട്ടൽ വിഭാവനം ചെയ്തത്. കഴിഞ്ഞ ലോക്ഡൗൺ കാലഘട്ടത്തിലും തലസ്ഥാനത്തെ ജനങ്ങൾക്ക് ന്യായവിലയിൽ വീടുകളിൽ ഭക്ഷണം എത്തിച്ചുനൽകാനായത് ഈ ഹോട്ടലുകളുടെ പ്രസക്തിയും സ്വീകാര്യതയും വർധിപ്പിച്ചു.   തുച്ഛവരുമാനത്തിൽ ജീവിക്കുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണത്തിന് ആശ്രയിക്കാവുന്ന സംവിധാനമായി ജനകീയ ഹോട്ടലുകൾ ഇതിനകം മാറി.  ജനകീയ ഹോട്ടലുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകീകൃത മെനു, യൂണിഫോം, വിദഗ്ധ പരിശീലനം എന്നിവ നടപ്പാക്കുമെന്നും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിരീക്ഷിക്കാനുമായി ജില്ലാതല മോണിറ്ററിങ് ടീം രൂപീകരിക്കുമെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ആർ ഷൈജു പറഞ്ഞു. Read on deshabhimani.com

Related News