കുടുംബശ്രീ വിപണനമേള ആരംഭിച്ചു

കുടുംബശ്രീ ക്രിസ്മസ്–-പുതുവത്സര വിപണനമേള തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്–-പുതുവത്സര വിപണനമേളയ്ക്ക് തുടക്കം. ജില്ലാ ഉദ്‌ഘാടനം തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്‌ഷനിൽ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുജിത സുരേഷ് അധ്യക്ഷയായി. ജില്ലാ മിഷൻ കോ–--ഓർഡിനേറ്റർ ടി എം റെജീന ആദ്യവിൽപ്പന നിർവഹിച്ചു. കുടുംബശ്രീ സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കുമുണ്ട്‌.   40 ഇടങ്ങളിലായി നടക്കുന്ന മേളകളിൽ കേക്കുകൾ, ജാമുകൾ, സോപ്പുകൾ, വിവിധതരം കറി പൗഡറുകൾ, കുട്ടികൾക്കായി ഹെൽത്ത് മിക്സ്, ചെറുധാന്യ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ലഭ്യമാണ്. തദ്ദേശസ്ഥാപനങ്ങളിലെ മാസച്ചന്തകളോടൊപ്പം  ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് മേള. 31 വരെ പ്രവർത്തിക്കും. Read on deshabhimani.com

Related News