ഓണത്തിന്‌ കുടുംബശ്രീയുടെ ഉപ്പേരിയും



ആലപ്പുഴ > ഇക്കുറി ഓണത്തിന്‌ മലയാളികളുടെ തീൻമേശയിൽ കുടുംബശ്രീയുടെ ഗുണമേന്മയുള്ള കായ ഉപ്പേരിയും ശർക്കര വരട്ടിയും ഇടംപിടിക്കും. കുടുംബശ്രീ സംസ്ഥാന മിഷനാണ്‌ ഇവ ബ്രാൻഡ്‌ ചെയ്ത്‌ വിപണിയിലിറക്കുന്നത്‌.  സംസ്ഥാനതല ഉദ്‌ഘാടനം 26ന്‌ തൃശൂരിൽ നടക്കും. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ കുടുംബശ്രീ ചിപ്‌സ്‌ ബ്രാൻഡ്‌ ചെയ്ത്‌ ഇറക്കുന്നത്‌. ഇതിനായി ആലപ്പുഴ  ജില്ലയിൽ 26 കുടുംബശ്രീ യൂണിറ്റുകൾ ചേർത്ത്‌ കൺസോർഷ്യം രൂപീകരിച്ചു. 60 ഓളം അംഗങ്ങളിൽ നിന്ന്‌ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. ഉപ്പേരിയും ശർക്കര വരട്ടിയും നിർമിക്കുന്നതിനുള്ള ഒന്നാം ഘട്ട പരിശീലനം സംസ്ഥാന തലത്തിൽ ആലപ്പുഴ, കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ നടന്നു.  യൂണിറ്റുകൾക്കും പ്രത്യേക പരിശീലനം നൽകി. വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ശേഖരിക്കുന്നതിന്‌ പ്രത്യേക അക്കാൗണ്ടും ആരംഭിച്ചു. കഞ്ഞിക്കുഴിയിലാണ്‌ ഓഫീസ്‌. ഉപ്പേരിയുടെ നിർമാണവും പാക്കിങ്ങും ഇവിടെയാണ്‌.  ലാഭകരമെങ്കിൽ പദ്ധതി വിപുലീകരിക്കാനാണ്‌ കുടുംബശ്രീ ലക്ഷ്യമിടുന്നത്‌. Read on deshabhimani.com

Related News