ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരു വഴിയാക്കുന്നു ; 6 നോഡൽ ഓഫീസർമാരെ നിയമിച്ചു
കൊച്ചി ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം പൂർണമായും മംഗളൂരു വഴിയാക്കാൻ തീരുമാനം. മംഗളൂരുവിലെ സേവനം വർധിപ്പിക്കാൻ ആറ് നോഡൽ ഓഫീസർമാരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നിയോഗിച്ചു. ബേപ്പൂർ അസി. ഡയറക്ടർ സീദിക്കോയ ഉൾപ്പെടെ ആറുപേരാണ് നോഡൽ ഓഫീസർമാർ. ലക്ഷദ്വീപിൽനിന്നുള്ള ചരക്കുനീക്കം പൂർണമായും ബേപ്പൂർ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങൾ കേരള സർക്കാർ ചെയ്യുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലക്ഷദ്വീപിലെ ബിജെപി പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ 14ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പട്ടേൽ, വിവിധ ദ്വീപുകൾ സന്ദർശിക്കും. 20 വരെ ലക്ഷദ്വീപിലുണ്ടാകും. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾ ലക്ഷദ്വീപിന് അകത്തും പുറത്തും വൻ പ്രതിഷേധത്തിന് കാരണമായിരിക്കെ, വമ്പൻ സുരക്ഷയാകും ദ്വീപിൽ ഒരുങ്ങുക. Read on deshabhimani.com