ചന്ദ്രനിൽ സ്ഥലം വാങ്ങി;ഓൺലൈൻ റമ്മിയിൽ രണ്ടു കോടി: കൂസലില്ലാതെ ധന്യ മോഹൻ



തൃശൂർ > മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിൽ നിന്ന് 80 ലക്ഷം തട്ടിയ കേസിൽ കൊല്ലം സ്വദേശി ധന്യ മോഹൻ പൊലീസിൽ കീഴടങ്ങി. വനിതാ സ്റ്റേഷനില്‍ ഏറെനേരം ഇരുത്തിയതില്‍ ധന്യ അസ്വസ്ഥയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിവരമറിഞ്ഞ് സ്റ്റേഷനില്‍ തടിച്ചുകൂടി. പണത്തെപ്പറ്റി ചോദിച്ചപ്പോൾ കൈയ്യിലെ ബാ​ഗിലുണ്ട് എടുത്തോണ്ട് പോയ്ക്കോ എന്നായിരുന്നു മറുപടി. മാധ്യമ പ്രവർത്തകരോടും കൂസലില്ലാതെയാണ് മറുപടി പറഞ്ഞത്. തട്ടിയെടുത്ത പണം എന്തു ചെയ്തെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ചന്ദ്രനിൽ സ്ഥലം വാങ്ങിയെന്നും പരിഹാസത്തോടെ ധന്യ പറഞ്ഞു. ഓണ്‍ലൈനായി വായ്പ നല്‍കുന്നതോടൊപ്പം സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റിയായിരുന്നു തട്ടിപ്പ്. പിന്നീടിത് അച്ഛന്റെ മൂന്ന് അക്കൗണ്ടുകളിലേക്കും ഭര്‍ത്താവിന്റെ രണ്ട് അക്കൗണ്ടുകളിലേക്കും മാറ്റി. ഇതുസംബന്ധിച്ച രേഖകള്‍ ഡിലീറ്റ് ചെയ്തു. അഞ്ചുവര്‍ഷമായി യുവതി ഈ വിധം തട്ടിപ്പ് റൂറല്‍ പോലീസ് സൂപ്രണ്ട് നവനീത് ശര്‍മ പറഞ്ഞു. വീടും സ്ഥലവും വാങ്ങാനാണ് ഈ പണം ചെലവിട്ടതെന്നു സൂചനയുണ്ട്. 18 വര്‍ഷമായി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ധന്യാ മോഹന്‍ വലപ്പാട്ട് വാടകവീട്ടിലായിരുന്നു താമസം. ആറുവര്‍ഷംമുമ്പാണ് വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം സ്ഥലം വാങ്ങി വീടു വയ്ക്കുകയായിരുന്നു. ഓണ്‍ലൈന്‍ റമ്മിയില്‍നിന്ന് ലഭിച്ച രണ്ടുകോടി രൂപയുള്‍പ്പെടെ ഏഴുകോടിയോളം രൂപയുമായി ബന്ധപ്പെട്ട് ആദായ നികുത് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടിസിനു ധന്യ മറുപടി നൽകിയിരുന്നില്ല.   Read on deshabhimani.com

Related News