പൊലീസ് അപമര്യാദയായി പെരുമാറുന്നതായി പരാതി
മംഗളൂരു: പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തുന്ന സ്ത്രീകളോട് ഇന്‍സ്പെക്ടര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി. സുള്ള്യ പൊലീസ് സ്റ്റേഷനിലെ സിഐ ബി എസ് സതീഷിനെതിരെയാണ് സുള്ള്യയിലെഭഭാരതി, സാംബവി എന്നിവര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. ഭര്‍ത്താവ് ബി കെ തീര്‍ഥറാം ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കാനെത്തിയ തന്നെഭകേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തന്റെ വീഡിയോ എടുക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്തെന്നും ഭാരതി പരാതിയില്‍ പറഞ്ഞു. Read on deshabhimani.com