തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍ നിര്യാതനായി



മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മതപണ്ഡിതനുമായ തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍ (84) നിര്യാതനായി. തിരൂരങ്ങാടി ഹിദായത്തുസ്വിബ്യാന്‍ സംഘം പ്രസിഡന്റാണ്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. കബറടക്കം അഞ്ചിന് വസതിക്ക് സമീപമുള്ള കുടുംബ കബര്‍സ്ഥാനില്‍ നടക്കും. പ്രവാചകനുരാഗ ശൈലിയില്‍ കേരളത്തിലെ ബൂസ്വീരി എന്ന് വിശേഷിപ്പിച്ചിരുന്നു തിരൂരങ്ങാടി ബാപ്പുമുസ്ലിയാരെ.മഖ്ദൂം അവാര്‍ഡ്,ഇമാം ഗസ്സാലി അവാര്‍ഡ്,എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയും എസ്എസ്എഫ് ഡോട്ട്കോം കമ്മിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇമാം ബൂസൂരി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.ഭാര്യ.സൈനബ. മക്കള്‍.അബ്ദുറഹിമാന്‍ കുട്ടി,മുസ്തഫ,മൂസാന്‍കുട്ടി സഖാഫി,ശാക്കിര്‍,സുഹ്റ,ഉമൈറ,ഖദീജ,റശീദ.മരുമക്കള്‍.മഹ്മൂദ് മഖ്ദൂമി തിരൂരങ്ങാടി, ഒകെ ശുക്കൂര്‍ ഊരകം, ടിടി അബ്ദുറഹീം അഹ്സനി ചേറൂര്‍, മുസ്തഫ മഖ്ദൂമി പൊന്നാനി, ഫാത്തിമ സൈബു, സുമയ്യ, ഖൗലത്ത്, ഖദീജ. Read on deshabhimani.com

Related News