ലീഗ് ഓഫീസില്‍ വിളിച്ചുവരുത്തി പെന്‍ഷന്‍കാരില്‍നിന്ന് പണം വാങ്ങി



കോട്ടക്കല്‍: ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി 50 രൂപവീതം വാങ്ങിയതായി പരാതി. അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. 50 രൂപയും ആധാറിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പിയുമായി ഞായറാഴ്ച പകല്‍ രണ്ടിന് മുസ്ലിംലീഗ് ഓഫീസില്‍ ഹാജരാകണമെന്നാണ് അങ്കണവാടി ജീവനക്കാര്‍ പെന്‍ഷന്‍വാങ്ങുന്നവരുടെ വീടുകളില്‍ ചെന്ന് അറിയിച്ചത്. മുസ്ലിംലീഗ് ഓഫീസില്‍ എത്തിയപ്പോഴാണ് പലരും തട്ടിപ്പ് മനസ്സിലാക്കിയത്. നേതാക്കളുടെ താല്‍പ്പര്യമനുസരിച്ച് പാവപ്പെട്ടവരെ മുസ്ലിംലീഗ് ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയ അങ്കണവാടി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു. Read on deshabhimani.com

Related News