ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ അവഗണന
നെടുമങ്ങാട് > ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് കൃത്യസമയത്ത് ചികിത്സനല്‍കാന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കി. കടുത്ത അവഗണന നേരിടേണ്ടിവന്നത് നെടുമങ്ങാട് ഓട്ടമഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി ഉത്സവപറമ്പില്‍ നിന്നും വിവിധ പാനീയവും ഭക്ഷണവും കഴിച്ച 75 ഓളം പേരാണ് ബുധനാഴ്ച വൈകിട്ട് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്. കുട്ടികളാണ് ഏറെയും. എന്നാല്‍, അവശരായി എത്തിയവര്‍ക്ക് പ്രാഥമിക ശുശ്രൂഷപോലും നല്‍കാനുള്ള സൗകര്യം ആശുപത്രിയില്‍ ഇല്ലായിരുന്നു. ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വൈകിട്ട് അഞ്ചോടെയാണ് രോഗികള്‍ വന്നു തുടങ്ങിയത്. അരമണിക്കൂറിനുള്ളില്‍ ആശുപത്രി രോഗികളെക്കൊണ്ട് നിറഞ്ഞു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാരെ കൂടുതല്‍ എത്തിക്കാനോ കൃത്യമായ സേവനം ലഭ്യമാക്കാനോ ആശുപത്രി അധികാരികള്‍ക്ക് കഴിഞ്ഞില്ല. കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ടുപോലും എത്തിയത്. പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നും ഉണ്ടായിരുന്നില്ല. നഴ്സുമാരാണ് പലരേയും ചികിത്സിപ്പിച്ചത്. ആശുപത്രിക്കു സമീപത്തു താമസിക്കുന്ന ഡോക്ടര്‍മാരും തിരിഞ്ഞുനോക്കിയില്ല. ഇവരെ വിളിച്ചുവരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് എംഎല്‍എയും ചെയര്‍പേഴ്സണും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇടപെട്ട് പ്രതിഷേധം ശാന്തമാക്കി. Read on deshabhimani.com