കര്‍ഷകര്‍ക്ക് അക്കൗണ്ടുവഴി ആനുകൂല്യം: പദ്ധതി നിര്‍ത്തുന്നു
തിരുവനന്തപുരം > കര്‍ഷകര്‍ക്ക് സബ്സിഡി അടക്കം ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടുവഴി വിതരണംചെയ്യുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തുന്നു. പദ്ധതിക്കായി 156 ബ്ലോക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഡിറ്റിപി ഓപ്പറേറ്റര്‍മാരെ ആഗസ്തുമുതല്‍ പിരിച്ചുവിടാനാണ് ആലോചന. സാമ്പത്തികപ്രതിസന്ധിയുടെ പേരിലാണ്സര്‍ക്കാര്‍ നടപടി. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാന്‍ അഗ്രികള്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായാണ് കര്‍ഷകാനുകൂല്യങ്ങള്‍ ഓണ്‍ലൈനില്‍ ബാങ്ക് അക്കൗണ്ടുവഴി വിതരണംചെയ്യുന്ന പദ്ധതി ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ 21 മാസംമുമ്പ് കേരളത്തിലാണ് പദ്ധതി ആദ്യം തുടങ്ങുന്നത്. ഇതിനായി എല്ലാ ബ്ലോക്ക് ഓഫീസിലും ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ 7500 രൂപ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. ആദ്യവര്‍ഷം വേതനം പൂര്‍ണമായും കേന്ദ്രം വഹിച്ചു. രണ്ടാംവര്‍ഷം 30 ശതമാനം സംസ്ഥാനം വഹിക്കണം. മൂന്നാംവര്‍ഷം മുതല്‍ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, രണ്ടാംവര്‍ഷത്തെ വിഹിതം സംസ്ഥാനം അനുവദിച്ചില്ല. തന്മൂലം ഇവര്‍ക്ക് വേതനം മുടങ്ങി. Read on deshabhimani.com