പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം



തിരുവനന്തപുരം > പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കാന്‍ കെബിപിഎസിന് സര്‍ക്കാര്‍ നിര്‍ദേശം. ഈ മാസം 18 നകം അച്ചടികള്‍ പൂര്‍ത്തിയാക്കണം. 20ാം തീയതിക്കു മുന്‍പ് പാഠപുസ്കങ്ങളുടെ വിതരണം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബും പങ്കെടുത്ത ഉന്നതതലയോഗം നിര്‍ദേശിച്ചു.25 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാന്‍ ഉള്ളത്. ഇനി ഒന്‍പതു ലക്ഷം പുസ്തകങ്ങള്‍ മാത്രമേ കെബിപിഎസിന് സര്‍ക്കാര്‍ പറഞ്ഞ കാലാവധിക്കുള്ളില്‍ അച്ചടിക്കാന്‍ കഴിയൂ. ബാക്കി പുസ്തകങ്ങള്‍ അച്ചടിക്കാന്‍ സ്വകാര്യ പ്രസുകളെ ഏര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കാനുള്ള നിര്‍ദേശം അച്ചടിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി എതിര്‍ത്തു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ പുസ്തകം അച്ചടിക്കാന്‍ സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കരുതെന്ന് രാജു നാരായണ സ്വാമി യോഗത്തെ അറിയിച്ചു. Read on deshabhimani.com

Related News