അംബേദ്ക്കറെ അധിക്ഷേപിച്ചതിൽ അഭിഭാഷകർ പ്രതിഷേധിച്ചു



കൊച്ചി > കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ അംബേദ്കർ അധിക്ഷേപ പരാമർശത്തിൽ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ യോഗം ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ നാസർ, ജില്ലാ പ്രസിഡന്റ്‌ ടി പി രമേശ്, സംസ്ഥാന കമ്മിറ്റിയംഗം ജോർജ് ജോസഫ്, മായാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News