സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥത: മുഖ്യമന്ത്രി, ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം



തിരുവനന്തപുരം > എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയും അസംതൃപ്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളില്‍ പ്രതിപക്ഷം അസംതൃപ്തരും അതൃപ്തരുമാണ്. സര്‍ക്കാര്‍ ജനനന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങളില്‍ ആക്ഷേപവും അപഹാസ്യവും ചൊരിയുവാണ് ചിലര്‍.  ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ കൂടുതല്‍ കര്‍മോത്സുകരാകാനാണ് ഞങ്ങളെ സഹായിക്കുക. എന്നാല്‍ നശീകരണ വാസനയോടെ സമീപിക്കുന്നവരോട് ഒന്നേ ഉള്ളൂ മറുപടി. തങ്ങളെ ഏല്‍പ്പിച്ച ജോലി, കര്‍മ്മം ഞങ്ങള്‍ എന്ത് തന്നെ വന്നാലും ചെയ്യും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി  ഓഡിറ്റോറിയത്തില്‍  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട നീക്കങ്ങളിലിനാല്‍ ഇവിടെ ഉണ്ടായിരുന്ന ഒരു സിസ്റ്റം തകര്‍ന്നു. എണ്ണിയാലൊടുങ്ങാത്ത വഴിവിട്ട നീക്കങ്ങളായിരുന്നു ഇതിന് പിന്നില്‍. ഒരു സര്‍ക്കാരിനെ, സര്‍ക്കാരിന്റെ സംവിധാനങ്ങളെ ഉപയോഗിച്ച് ഇത്തരം വഴിവിട്ട നീക്കങ്ങള്‍ നടത്തിയവരെ എങ്ങനെയെല്ലാം സംരക്ഷിക്കാമെന്നാണ് ശ്രമിച്ചത് മുഖ്യമന്ത്രി പറഞ്ഞു. അത് ചെയ്തവര്‍ എത്ര ഉന്നതാരാണെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്ന ഒരു നാടന്‍ ചൊല്ലുണ്ട് അവിടാണ് കാര്യങ്ങള്‍ എത്തിയത് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് സ്ത്രീകളും കുട്ടികളും വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരും ചേര്‍ന്ന് 1000 മണ്‍ചെരാത് കൊളുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി.  മന്ത്രിമാര്‍, മേയര്‍, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. നെയ്യാറില്‍നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ അരുവിക്കരയില്‍ വെള്ളമെത്തിച്ച് തലസ്ഥാന നഗരിയുടെ ജലക്ഷാമം പരിഹരിച്ച  വാട്ടര്‍ അതോറിറ്റി ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ബാലഭാസ്കര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസല്‍ ഖുറേഷി എന്നിവരുടെ ബിഗ്ബാന്‍ഡ് നടക്കും. Read on deshabhimani.com

Related News