പാലക്കാടിനെ ഇളക്കി മറിച്ച് എൽഡിഎഫ് റോഡ് ഷോ; പി സരിന് ആവേശത്തോടെ സ്വീകരണം
പാലക്കാട് > പാലക്കാട് നഗരത്തെ ചെങ്കടലാക്കി ഡോ. പി സരിന്റെ റോഡ് ഷോ. എൽഡിഎഫിന്റെ റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. ഉൾഗ്രാമങ്ങളിൽ നിന്നടക്കം ആളുകൾ സരിനെ സ്വീകരിക്കാനെത്തി. സരിൻ ബ്രോ എന്നെഴുതിയ പ്ലക് കാർഡുകൾ ഉയർത്തിയാണ് പാലക്കാടൻ ജനത എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയെ സ്വീകരിച്ചത്. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷവും അഭിമാനവുമെന്ന് സരിൻ പറഞ്ഞു. വരും ദിവസങ്ങളിൽ രാഷ്ട്രീയം പറഞ്ഞു തന്നെ വോട്ടഭ്യർത്ഥിക്കുമെന്ന് സ്ഥാനാർത്ഥി അറിയിച്ചു. സരിനോടൊപ്പം ഡിവൈഎഫ്ഐ ഭാരവാഹികളായ വികെ സനോജും വി വസീഫും റോഡ് ഷോയിൽ പങ്കെടുത്തു. Read on deshabhimani.com