എസ്‌ഡിപിഐ 
പരിപാടിയിൽ 
ലീഗ്‌ നേതാവ്‌; ലീഗ്‌ നേതൃത്വം നപടിയെടുക്കണം: കെ മുരളീധരൻ



കോഴിക്കോട്‌ > വടകരയിലെ എസ്ഡിപിഐ പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്ത സംഭവത്തിൽ ലീഗ്‌ നേതൃത്വം നപടിയെടുക്കണമെന്ന്‌ കെ മുരളീധരൻ. കോൺഗ്രസിന്റെ ആരും ഈ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. വാർഡ് വിഭജനം മുഴുവൻ അബദ്ധമാണ്. ഇതിനെതിരെ പാർടി കോടതിയെ സമീപിക്കുമെന്നും മുരളി  മാധ്യമങ്ങളോട്‌ പറഞ്ഞു. എസ്ഡിപിഐ വടകര നിയോജക മണ്ഡലം വഖഫ് -മദ്രസ സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാറിലാണ്‌ ലീഗ് സംസ്ഥാന സെക്രട്ടറിയറ്റംഗവും മണ്ഡലം പ്രസിഡന്റുമായ എം സി ഇബ്രാഹിം പങ്കെടുത്തത്‌. സംഭവം വിവാദമായതോടെ എം സി ഇബ്രാഹിം വാർത്താക്കുറിപ്പിലൂടെ ഖേദം പ്രകടിപ്പിച്ചു. Read on deshabhimani.com

Related News