ഓണക്കാല പ്രത്യേക പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ്



തിരുവനന്തപുരം > ഓണ വിപണിയിലെ അളവ് തൂക്ക ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുന്നതിന് തിരുവനന്തപുരം ജില്ലയിൽ പരിശോധനകൾ വർധിപ്പിച്ച് ലീഗൽ മെട്രോളജി വകുപ്പ്. സെപ്തംബർ അഞ്ചിന് ആരംഭിച്ച പരിശോധന 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉൽപ്പന്നങ്ങളുടെ വില്പന എന്നിവ കണ്ടെത്തുന്നതിന് ഡെപ്യൂട്ടി കൺട്രോളർമാരുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉൽപ്പന്ന വ്യാപാര സ്ഥാപനങ്ങൾ, ടെക്‌സ്റ്റൈലുകൾ, പഴം- പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടത്തും. പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത 5 ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണെന്നും പാചകവാതക വിതരണ വാഹനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച് സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടാവുന്നതാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. ഉപഭോക്താക്കൾക്ക് പരാതികൾ ലീഗൽ മെട്രോളജി വകുപ്പിനെ അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഡെപ്യൂട്ടി കൺട്രോളർ 8381698011, 8381698020 ഫ്‌ളയിങ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ 9188525701 അസിസ്റ്റൻറ് കൺട്രോളർ 8381698012 ഇൻസ്‌പെക്ടർ തിരുവനന്തപുരം 8381698013. ആറ്റിങ്ങൽ 8381698015 നെടുമങ്ങാട് 8381698016 നെയ്യാറ്റിൻകര 8381698017, 8381698018 കാട്ടാക്കട 9400064081 വർക്കല 9400064080 Read on deshabhimani.com

Related News