മഞ്ഞുമലയിലെ വിമാന ദുരന്തം ; 56 വർഷം മുമ്പ് കാണാതായവരില്‍ ഒരു മലയാളി സെെനികൻകൂടി
പത്തനംതിട്ട ലേ ലഡാക്കിൽ 56 വര്‍ഷംമുമ്പ് വിമാന ദുരന്തത്തിൽ കാണാതായ സൈനികരിൽ പത്തനംതിട്ട സ്വദേശിയായ ഒരാൾകൂടി. കാട്ടൂര്‍ വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ എം തോമസിനെയാണ് ഇതേ ദുരന്തത്തില്‍ കാണാതായത്. ദുരന്തത്തിൽ മരിച്ച തോമസ് ചെറിയാന്റെ മൃതദേഹം ലേ ലഡാക്കിലെ മഞ്ഞുമലയിൽ തിങ്കളാഴ്‌ച കണ്ടെത്തിയിരുന്നു. ഇയാളുടെ അകന്ന ബന്ധുകൂടിയാണ് ഇ എം തോമസ്. ഇ ടി മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മൂത്ത മകനായ തോമസിനെ കാണാതാകുമ്പോൾ 21 വയസായിരുന്നു. തോമസിന്റെ സഹോദരന്‍ ബാബു തോമസിന് സര്‍ക്കാര്‍ വനംവകുപ്പില്‍ ജോലി നല്‍കിയിരുന്നു. അച്ഛനും അമ്മയ്ക്കും സൈന്യത്തില്‍നിന്ന് പെന്‍ഷനും ലഭിച്ചിരുന്നു. സഹോദരി മോളി വര്‍ഗീസ് അമേരിക്കയിലാണ്. Read on deshabhimani.com