ആരോപണങ്ങൾക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി: എം ആർ അജിത് കുമാർ



കോട്ടയം > തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളുടേയും നിജസ്ഥിതി മനസിലാക്കി മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോ​ഗിച്ച്  അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് എഡിജിപി എം ആർ അജിത് കുമാർ. ഇതു സംബന്ധിച്ച് ഡിജിപിക്കും കത്ത് നൽകിയതായി അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറിനെതിരെ പി വി അൻവർ എം എൽ എ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.    Read on deshabhimani.com

Related News