നഗരങ്ങളിൽ 17,213 വീടുകൂടി



തിരുവനന്തപുരം   സംസ്ഥാനത്തെ കോർപറേഷൻ, നഗരസഭാ പരിധികളിലെ ഭവനരഹിതർക്ക്‌ വീട്‌ നിർമിക്കാൻ  87. 23 കോടി രൂപ അനുവദിച്ചു. നോഡൽ ഏജൻസിയായ കുടുംബശ്രീ അർബൻ ഹൗസിങ്‌ മിഷൻ അക്കൗണ്ടിലേക്കാണ്‌ തുക കൈമാറിയത്‌. 17,213 വീട്‌ നിർമിക്കുന്നതിനുള്ള ആദ്യഗഡുവാണിത്‌. 87 നഗരസഭ, ആറ്‌ കോർപറേഷൻ എന്നിവിടങ്ങളിൽ 1. 3 ലക്ഷം വീട്‌ നിർമിക്കാൻ  5200 കോടിയാണ്‌ വകയിരുത്തിയിരുന്നത്‌. ഇതിൽ 7660 വീടുകളിൽ താമസം ആരംഭിച്ചു. ബാക്കി വീടുകൾകൂടി വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ്‌ തദ്ദേശമന്ത്രി എം ബി രാജേഷിന്റെ നിർദേശപ്രകാരം ഉടൻ തുക അനുവദിച്ചത്‌. Read on deshabhimani.com

Related News