ബാര്‍ കൗണ്ടര്‍ വഴി മദ്യം: ചെന്നിത്തലയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് നടപടി: മുഖ്യമന്ത്രി



തിരുവനന്തപുരം> ചെന്നിത്തലയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് മദ്യം പാര്‍സല്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാതെ അടുത്തടുത്ത് നിന്നാല്‍ സാമൂഹ്യ വ്യാപനത്തിന് വഴി തുറക്കുമെന്നും ബിവറേജ് ഔട്‌ലെറ്റുകള്‍ അടച്ചിടണമെന്നും  രമേശ് ചെന്നിത്തല പറഞ്ഞതായ ഫേസ്ബുക്ക് പോസ്റ്റിനെ പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.  അടുത്തടുത്ത് ആളുകള്‍ നില്‍ക്കുന്നത് പ്രശ്‌നമാണെന്ന രമേശ് ചെന്നിത്തലയുടെ ഉപദേശം കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   Read on deshabhimani.com

Related News