പണം പിരിച്ചത്‌ പുതിയ ആസ്ഥാന മന്ദിരത്തിന്‌: കോഴയാരോപണം അടിസ്ഥാനരഹിതം



തിരുവനന്തപുരം > മദ്യനയവുമായി ബന്ധപ്പെട്ട്‌ ബാറുടമയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന്‌ ക്രൈംബ്രാഞ്ച്‌. ഫെഡറേഷൻ ഓഫ്‌ കേരള ഹോട്ടൽസ്‌ അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്‌ വേണ്ടിയാണ്‌ പണപ്പിരിവ്‌ നടന്നതെന്നും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരം പിഎംജിയിൽ അസോസിയേഷന്‌ പുതിയ കെട്ടിടം നിർമിക്കാനും പണം പിരിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. യോഗത്തിന്റെ മിനുട്‌സ്‌ അടക്കമുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. നാലരക്കോടി രൂപയോളം പിരിച്ചതിന്‌ രേഖകളുണ്ട്‌. ബാറുടമകളിൽനിന്ന്‌ പിരിച്ച തുകയും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ചെലവുകളും ഒത്തുപോകുന്നതാണെന്നും വ്യക്തമായി. ആരോപണമുന്നയിച്ച അനിമോനെയും ചോദ്യംചെയ്‌തു. അസോസിയേഷനിലെ വിഭാഗീയതയാണ്‌ ആരോപണമുന്നയിക്കാൻ കാരണമെന്ന്‌ വ്യക്തമായി. വിവിധ രാഷ്ട്രീയ പാർടി അനുഭാവികൾ ഉൾപ്പെടുന്നതാണ്‌ ബാറുടമ അസോസിയേഷന്റെ വാട്ട്‌സാപ്‌ ഗ്രൂപ്പ്‌. കോൺഗ്രസ്‌ നേതാവ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ഗ്രൂപ്പ്‌ അംഗമാണ്‌. കെട്ടിട നിർമാണത്തിനായാണ്‌ പണപ്പിരിവ്‌ നടത്തിയതെന്ന്‌ അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു. അനിമോനും പിന്നീട്‌ ആരോപണം തിരുത്തി. Read on deshabhimani.com

Related News