മദ്യ വിൽപ്പന: ആപ്‌ ട്രയൽ ഉടൻ; പഠിപ്പിക്കാൻ ഡെമോ വീഡിയോ



തിരുവനന്തപുരം> ഓൺലൈൻ വഴി മദ്യം വാങ്ങാനുള്ള ആപ് ഉപയോഗം പഠിപ്പിക്കാൻ ഡെമൊ വീഡിയോ തയ്യാറാക്കും.  ഈ വീഡിയോ വാട്‌സാപ്‌  ഗ്രൂപ്പ്‌ ഉൾപ്പെടെ സാമൂഹ്യ മാധ്യമംവഴി തിങ്കളാഴ്‌ച മുതൽ പ്രചരിപ്പിക്കും.  ആപ് ഡൗൺലോഡ്‌ ചെയ്യൽ, മദ്യം ബുക്ക്‌ ചെയ്യുന്നത്, ഓൺലൈൻ പേയ്‌മെന്റ്‌ തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടാകും. വെർച്വൽക്യൂ ആപ്‌ തയ്യാറാക്കുന്നത്‌ കൊച്ചിയിലെ ഫയർകോഡ്‌ ഐടി സൊല്യൂഷൻ ആണ്‌.  സ്‌മാർട്‌ ഫോൺ ഇല്ലാത്തവർക്ക്‌ മദ്യം ബുക്ക്‌ ചെയ്യാൻ എസ്‌എംഎസ്‌ സംവിധാനവും ഒരുക്കും. ഇതിന്‌ പ്രത്യേക നമ്പർ നൽകും.  ബുധനാഴ്‌ചയോ വ്യാഴാഴ്‌ചയോ ഓൺലൈൻ മദ്യ വിൽപ്പന തുടങ്ങിയേക്കും.  ബിവറേജസ്, കൺസ്യൂമർഫെഡ്‌  ഔട്‌ലറ്റുകൾ, ബാർ, ബിയർആൻഡ്‌ വൈൻ പാർലർ കൗണ്ടർ  എന്നിവ വഴി ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കാനാണ്‌ തീരുമാനം. ആപ്പിന്റെ ട്രയൽ രണ്ടു ദിവസത്തിനകം ആരംഭിക്കും.  മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട വിശദമായ മാർഗ നിർദേശം  തിങ്കളാഴ്‌ച പുറത്തിറങ്ങും. ബിവറേജസ്‌, കൺസ്യൂമർഫെഡ്‌ ഔട്‌ലറ്റുകളിൽ അണുനശീകരണം ശനിയാഴ്‌ച ആരംഭിച്ചു.  ഔട്‌ലറ്റുകളിൽ ബാരിക്കേഡും സ്ഥാപിച്ചു തുടങ്ങി. ഒരേ സമയം അഞ്ച്‌ പേർക്കാകും പ്രവേശനം. Read on deshabhimani.com

Related News