ഗ്ലോബൽ ലൈവ്‌സ്‌റ്റോക്ക് കോൺക്ലേവ്: സ്റ്റാൾ ബുക്കിങ് പുരോഗമിക്കുന്നു



വയനാട് > കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്ററിനറി സർവകലാശാല ഡിസംബർ 20മുതൽ 29വരെ വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ നടത്തുന്ന ആഗോള ലൈവ്‌സ്റ്റോക്ക് കോൺക്ലേവിന്റെ സ്റ്റാൾ ബുക്കിംഗ് പുരോഗമിക്കുന്നു. കോൺക്ലേവിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിങ്, അക്വഫാമിങ്, പോൾട്രി, അഗ്രിക്കൾച്ചർ എന്നിവയുടെ സ്റ്റാളുകളാണ്‌ ഒരുക്കുന്നത്. അഞ്ഞൂറിലധികം പക്ഷിമൃഗാദികളുടെ ലൈവ് പ്രദർശനവും വിവിധ എക്‌സ്‌പോകളും നടത്തുന്നുണ്ട്. താൽപര്യമുള്ള വ്യക്തികൾ, കന്നുകാലി- ക്ഷീര കർഷകർ, കാർഷികോൽപാദക സംഘടനകൾ എന്നിവർക്ക് പ്രദർശന സ്റ്റാളുകൾ ഒരുക്കാം. ഡിസംബർ 1ന് സ്റ്റാളുകളുടെ ജനറൽ അലോട്മെന്റും നടക്കും. കന്നുകാലി- ക്ഷീര കാർഷികമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗ്ലോബൽ ലൈവ്‌സ്‌റ്റോക്ക് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിന് വിളിക്കുക; 9946422221 Read on deshabhimani.com

Related News