കണ്ണൂർ മാടായി പഞ്ചായത്തിൽ എൽഡിഎഫിന് വിജയം



കണ്ണൂർ> കണ്ണൂർ മാടായി പഞ്ചായത്തിലെ ആറാം വാർഡ് നിലനിർത്തി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി മണി പവിത്രൻ 502 വോട്ടുകൾ നേടി 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എൽഡിഎഫ് അംഗം ടി പുഷ്പ ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കക്ഷിനില -: ആകെ സീറ്റ് 20. യുഡിഎഫ് 16, എൽഡിഎഫ് 4.   Read on deshabhimani.com

Related News