കൊല്ലം തേവലക്കരയിൽ യുഡിഎഫ് സീറ്റിൽ എൽഡിഎഫിന് വിജയം; 108 വോട്ടിന്റെ ഭൂരിപക്ഷം
കൊല്ലം> തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊല്ലം തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ സൗത്തിൽ കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി അജിത സാജൻ 506 വോട്ടുകൾ നേടി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് തിരിച്ചു പിടിച്ചത്. കോൺഗ്രസ് അംഗമായ ടെൽമ മേരി വിദേശത്തേക്കു പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. Read on deshabhimani.com