മലപ്പുറം ആലങ്കോട് യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്; 410 വോട്ടിന്റെ ഭൂരിപക്ഷം

അബ്ദുറഹിമാൻ


മലുപ്പുറം> തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. യുഡിഎഫ് സിറ്റിം​ഗ് സീറ്റിൽ എൽഡിഎഫിന്റെ അബ്ദുറഹിമാൻ എന്ന അബ്ദ്രു 410 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. മരിച്ച ആളുടെ പേരിലുള്ള പെൻഷൻ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട യുഡിഎഫ് അം​ഗം ഹക്കിം പെരുമുക്ക് രാജിവച്ച ഒഴിവിലേക്കാണ് ആലങ്കോട്‌ പഞ്ചായത്തിലെ പെരുമുക്കിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 19 അം​ഗ പഞ്ചായത്തിൽ എൽഡിഎഫ്‌ –10, യുഡിഎഫ്‌ –ഒമ്പത് എന്നിങ്ങനെയായിരുന്നു കക്ഷിനില. ജയത്തോടെ എൽഡിഎഫ് സീറ്റ് 11 ആയി ഉയർന്നു.   Read on deshabhimani.com

Related News