തദ്ദേശസ്ഥാപന വരുമാനം വർധിച്ചു



തിരുവനന്തപുരം > സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ തനതുവരുമാനത്തിൽ വർധന. പഞ്ചായത്തുകളുടെ വരുമാനം മുൻവർഷത്തേതിൽനിന്ന്‌ 164.8 കോടിയും നഗരസഭകളുടെത്‌ 106.68 കോടിയും കോർപറേഷനുകളുടേത്‌ 42.72 കോടിയും കൂടി. 2018–-19 നുശേഷം തുടർച്ചയായി രണ്ടുവർഷം വരുമാനം കുറവായിരുന്നു. എന്നാൽ 2021–-2022, 2022–-23 വർഷങ്ങളിൽ തുടർച്ചയായി വർധനയുണ്ടായി. 2022–-23ൽ പഞ്ചായത്തുകളുടെ വരുമാനം 955.91 കോടിയും നഗരസഭകളുടേത്‌ 646.08 കോടിയും കോർപറേഷനുകളുടേത്‌ 575.48 കോടിയുമാണ്‌. മുൻവർഷം ഇത്‌ യഥാക്രമം 791.11 കോടിയും 539.40 കോടിയും 532.76 കോടിയുമായിരുന്നു. Read on deshabhimani.com

Related News