തൃശൂർ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ എൽഡിഎഫ്; സിറ്റിങ് സീറ്റ് നിലനിർത്തി



തൃശൂർ> തൃശൂർ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. ബ്ലോക്ക്‌ പഞ്ചായത്തിലെ കൊമ്പത്തുംകടവ്‌ ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി  സിപിഐയിലെ  സുമിത ദിലീപ് 259 വോട്ടിനാണ് ജയിച്ചത്. എൽഡിഎഫിലെ ബീന സുധാകരൻ മരണപ്പെട്ടതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. എൽഡിഎഫ് 9, യുഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷിനില. Read on deshabhimani.com

Related News