ബിജെപി ഭരണം തുലാസിൽ; തിരുവനന്തപുരം കരവാരത്ത് ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റിലും എൽഡിഎഫിന് ജയം
തിരുവനന്തപുരം> തിരുവനന്തപുരത്ത് ബിജെപി ഭരണത്തിലുള്ള കരവാരം പഞ്ചായത്തിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു കയറി. ബിജെപിക്കും എൽഡിഎഫിനും ഏഴ് അംഗങ്ങളായതോടെ ഭരണം തുലാസിലായി. പട്ട്‌ള വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ ബേബി ഗിരിജയും ചാത്തമ്പറ വാർഡിൽ വിജി വേണുവുമാണ് ജയിച്ചു കയറിയത്. ബിജെപിയുടെ ദുർഭരണത്തിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് അടക്കമുള്ള പാർടിയുടെ രണ്ട് അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇരുവരും സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. ബിജെപി-7, എൽഡിഎഫ്- 7, യുഡിഎഫ്- 2, എസ്‌ഡിപിഐ- 2 എന്നിങ്ങനെയാണ് പഞ്ചായത്തിൽ നിലവിലെ കക്ഷിനില. Read on deshabhimani.com