എല്‍ഡിഎഫ് സമരം പിന്‍വലിച്ചു: മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിച്ച് ഉത്തരവ്
കഴക്കൂട്ടം: നഗരവികസനത്തിനായി അശാസ്ത്രീയമായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് ആരംഭിക്കാനിരുന്ന രാപ്പകല്‍ സമരം പിന്‍വലിച്ചു. ജനവാസകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള മാസ്റ്റര്‍പ്ലാന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും ഇടതുപക്ഷവും നടത്തിയ പ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. മുമ്പ് മാസ്റ്റര്‍പ്ലാന്‍ മരവിപ്പിക്കുന്നത് തത്വത്തില്‍ അംഗീകരിച്ചെങ്കിലും ഉത്തരവിറക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമായി.ഇടതുപക്ഷം രാപ്പകല്‍ സമരം പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ സര്‍ക്കാര്‍ മാസ്റ്റര്‍പ്ലാന്‍ മരവിപ്പിച്ച് ഉത്തരവിറക്കാന്‍ തയ്യാറായി. പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ കൂടി പരിഗണിച്ചശേഷം പുതിയ മാസ്റ്റര്‍ പ്ലാനിന്റെ കരട് തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തില്‍ രാപ്പകല്‍ സമരം ഉപേക്ഷിച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.വി ശിവന്‍കുട്ടി എംഎല്‍എ, കഴക്കൂട്ടം സിപിഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, സിപിഐ എ ം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗങ്ങളായ വിമല്‍കുമാര്‍, ജി വിനോദ്, കാട്ടായിക്കോണം ജി അരവിന്ദന്‍, എ പി മുരളി, കെ വിശ്വംഭരന്‍, ശ്രീകുമാര്‍, മേടയില്‍ വിക്രമന്‍, തുണ്ടത്തില്‍ ശശി, എം ആര്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു. കമ്മിറ്റി സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, സിപിഐ എ ം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗങ്ങളായ വിമല്‍കുമാര്‍, ജി വിനോദ്, കാട്ടായിക്കോണം ജി അരവിന്ദന്‍, എ പി മുരളി, കെ വിശ്വംഭരന്‍, ശ്രീകുമാര്‍, മേടയില്‍ വിക്രമന്‍, തുണ്ടത്തില്‍ ശശി, എം ആര്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു. Read on deshabhimani.com