പാലക്കാട്ട് ലോറി മറിഞ്ഞ് വിദ്യാർഥികളുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി



പാലക്കാട്> പാലക്കാട് പനയ്യംപാടത്ത് ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി വി ശിവൻകുട്ടി.  സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മണ്ണാർക്കാട് തച്ചംപാറയിലാണ് അപകടം.  കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.  3.30 കഴിഞ്ഞാണ് അപകടമുണ്ടാകുന്നത്. കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ലോറി  പിന്നീട് മറിയുകയായിരുന്നു.   Read on deshabhimani.com

Related News