ആലുവയിൽ ലോറി ബസുമായി കൂട്ടിയിടിച്ച് അപകടം: റോഡിൽ പൊട്ടിയൊഴുകിയത് 20,000ത്തോളം മുട്ടകൾ



കൊച്ചി > ആലുവയിൽ മുട്ട കയറ്റി വന്ന ലോറി ബസുമായി കൂട്ടിയിടിച്ചു.  അപകടത്തിന് പിന്നാലെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആലുവ - പെരുമ്പാവൂർ റൂട്ടിലായിരുന്നു അപകടമുണ്ടായത്. മുട്ട കയറ്റിവന്ന ലോറിയിൽ ബസിടിച്ചപ്പോൾ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിലിടിച്ചു. തുടർന്ന് റോഡിലെ മതിൽ തകർത്തു. 20,000 ത്തോളം മുട്ടകൾ പൊട്ടി റോഡിൽ ഒഴുകി. പിന്നീട് അ​ഗ്നിരക്ഷാ സേനയെത്തി മുട്ട  അവശിഷ്ടങ്ങൾ റോഡിൽ നിന്ന് നീക്കി. ശേഷം ഗതാഗതം പൂ‍ർണനിലയിൽ പുനഃസ്ഥാപിച്ചു. Read on deshabhimani.com

Related News