തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പരിഷ്‌കരണം ; മാലിന്യമുക്ത പദ്ധതിക്ക്‌ മുൻഗണന



തിരുവനന്തപുരം തദ്ദേശസ്ഥാപനങ്ങളുടെ 2024–-25 വാർഷിക പദ്ധതി പരിഷ്‌കരണത്തിന്‌ അനുമതി. 2023-–-24 ലെ പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റ്‌ വിനിയോഗവുമായി ബന്ധപ്പെട്ടാണ്‌ പരിഷ്‌കരണം. മാലിന്യമുക്ത നവകേരളം  ക്യാമ്പയിന്‌ മുൻഗണന നൽകണം. ഇതിനായി പുതിയ പദ്ധതി ഏറ്റെടുക്കാം. സമ്പൂർണ്ണ മാലിന്യസംസ്കരണം ഏറ്റെടുക്കാത്തവർ അത്‌ വാർഷിക പദ്ധതിയുടെ ഭാഗമാക്കണം. അനുമതി ലഭിക്കാത്തതും വിവിധ കാരണങ്ങളാൽ ആരംഭിക്കാത്തതും ഒഴിവാക്കാം. വികസന ഫണ്ടോ തനത് ഫണ്ടോ ഉപയോഗിച്ച് ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാനും അനുമതിയുണ്ട്‌. മറ്റു പ്രധാന നിർദേശങ്ങൾ ● നിർവഹണത്തിനുശേഷം മിച്ചമുള്ള തുക പദ്ധതിയിൽനിന്ന് കുറവ് ചെയ്യാം ● ലൈഫ് മിഷൻ ഉൾപ്പെടെ കൂടുതൽ തുക ആവശ്യമായ പദ്ധതികൾക്ക്‌ വിഹിതം വർധിപ്പിക്കണം ● പരിഷ്‌കരണം ആവശ്യമായ പദ്ധതികളിൽ അവ നടപ്പാക്കണം ● ഭവനരഹിതരായ അതിദരിദ്ര കുടുംബങ്ങൾക്ക് വാടകവിഹിതം നൽകൽ ഉറപ്പാക്കണം ● തൊഴിൽ സംരംഭം, നൈപുണ്യ പരിശീലനം തുടങ്ങിയവ ഏറ്റെടുക്കുക ● വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, വിദേശ തൊഴിൽ സഹായം തുടങ്ങിയവയ്ക്കുള്ള അപേക്ഷയിലെ കുടിശ്ശിക തീർക്കുന്നതിനുള്ള പദ്ധതികളും പട്ടികജാതി, പട്ടികവർഗ നഗറുകളുടെ വികസനത്തിനുള്ള പദ്ധതികളും പട്ടികജാതി, പട്ടികവർഗ ഉപപദ്ധതികളുടെ ഭാഗമാക്കണം Read on deshabhimani.com

Related News